Connect with us

Kerala

എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ കെ രമ എം എല്‍ എ

എം എല്‍ എ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Published

|

Last Updated

കോഴിക്കോട് : ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന് ആര്‍ എം പി നേതാവും വടകര എം എല്‍ എ യുമായ കെ കെ രമ ആവശ്യപ്പെട്ടു.
പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ത്തേണ്ടതുണ്ടെന്ന് രമ പറഞ്ഞു. എം എല്‍ എ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടാല്‍ നിരപരാധിത്വം തെളിയിക്കപ്പെടും വരെ തങ്ങള്‍ നിര്‍വ്വഹിക്കുന്ന ചുമതലകളില്‍ നിന്ന് മാറി നില്‍ക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാര്‍മ്മികത. അതിന് പ്രേരിപ്പിക്കാനുള്ള ബാധ്യത അവരുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമുണ്ടെന്നും രമ ചൂണ്ടിക്കാട്ടി.

 

Latest