Kerala
വനനിയമ ഭേദഗതിക്കെതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ ജനകീയ യാത്ര ഇന്ന് തുടങ്ങും
പര്യടനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
മലപ്പുറം| കേരള വനനിയമ ഭേദഗതിക്കെതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ ജനകീയ യാത്ര ഇന്ന് തുടങ്ങും. യാത്ര മൂന്ന് ദിവസം നീണ്ടുനില്‍ക്കും. വയനാട് ലോക്സഭ മണ്ഡലത്തിലെ മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് പര്യടനം.
ഇന്ന് വൈകിട്ട് അഞ്ചിന് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും. കേരള വനനിയമ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
---- facebook comment plugin here -----