Kerala
സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരായി
എകെജി സെന്ററില്‍ രാവിലെ 11ന് നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും ഒന്നായത്.
തിരുവനന്തപുരം | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെഎം സച്ചിന്‍ദേവും വിവാഹിതരായി. എകെജി സെന്ററില്‍ രാവിലെ 11ന് നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും ഒന്നായത്.
നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി, സിപിഎം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ , പ്രമുഖ നേതാക്കള്‍ ,അടുത്ത ബന്ധുക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
മുഖ്യമന്ത്രി കുടുംബസമേതമാണ് കല്യാണത്തിനെത്തിയത്.
---- facebook comment plugin here -----