Connect with us

UTHARPRADESH

എം എല്‍ എ ഉടച്ചത് തേങ്ങ, പൊളിഞ്ഞത് റോഡ്; ഉദ്ഘാടനത്തില്‍ തന്നെ തകര്‍ന്ന് റോഡ്

ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം

Published

|

Last Updated

ലക്‌നോ | പുനര്‍നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം ചെയ്യാനായി എം എല്‍ എ തേങ്ങയുടച്ചു. തേങ്ങയുടഞ്ഞില്ലെങ്കിലും റോഡ് പൊളിഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം.

ബിജ്‌നോറില്‍ 1.16 കോടി രൂപ ചിലവഴിച്ച് പുനര്‍നിര്‍മ്മിച്ച റോഡാണ് ഉദ്ഘാടന ദിവസം തന്നെ തകര്‍ന്നത്. അതു ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി എം എല്‍ എ തേങ്ങയുടച്ചപ്പോള്‍. ബി ജെ പി എം എല്‍ എ സുചി മൗസം ചൗധരിയായിരുന്നു ഉദ്ഘാടക.

ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള്‍ റോഡിന്റെ ഒരു ഭാഗം ഇളകിപ്പോയതായി എം എല്‍ എ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സംഭവത്തെത്തുടര്‍ന്ന് എം എല്‍ എ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഉദ്യോഗസ്ഥര്‍ എത്താനായി മൂന്ന് മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ടി വന്നെന്ന് ഇവര്‍ തന്നെ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ വിദഗ്ധര്‍ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ ഇവര്‍ സഹായിക്കുകയും ചെയ്തു.

റോഡ് നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. നിര്‍മ്മാണം അംഗീകൃത നിലവാരം പുലര്‍ത്തിയില്ല. റോഡിന്റെ ഉദ്ഘാടനം താത്കാലികമായി മാറ്റിവെച്ചതായും അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ചതായും എം എല്‍ എ വ്യക്തമാക്കി.

Latest