Kerala
ഉമ തോമസ് എംഎല്‍എക്ക് സ്‌റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവം; സംഘാടകര്‍ക്കെതിരെ കേസ്
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയെന്ന് കാണിച്ച് പാലാരിവട്ടം പോലീസാണ് കേസെടുത്തരിക്കുന്നത്.
കൊച്ചി | ഉമ തോമസ് എംഎല്‍എക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയെന്ന് കാണിച്ച് പാലാരിവട്ടം പോലീസാണ് കേസെടുത്തരിക്കുന്നത്.
സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ രാത്രി അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു സ്‌റ്റേജിന് മുന്നില്‍ കൈവരിയൊരുക്കിയത്. സംഭവത്തില്‍ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്രപരിചണവിഭാഗത്തില്‍ തുടരുകയാണ്. വീഴ്ചയില്‍ മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചു.നട്ടെല്ലിനും പരുക്കുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്. ആരോഗ്യനില സംബന്ധിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ രാവിലെ പത്തരയോടെ ഇറക്കുമെന്ന് റിനെല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു