Connect with us

Eranakulam

കലൂർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്ന് താഴേക്ക് വീണ് ഉമ തോമസ് എംഎൽഎക്ക് പരുക്ക്

മുഖമടിച്ച് താഴെ വീണ എംഎൽഎയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

Published

|

Last Updated

കൊച്ചി | ഉമ തോമസ് എംഎൽഎക്ക് വീണ് പരുക്കേറ്റു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേറ്റിഡിയത്തിന്റെ ഗ്യാലറിയിൽ നിന്ന് താഴെക്ക് വീണാണ് അപകടം. മുഖമടിച്ച് താഴെ വീണ എംഎൽഎയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും തലയിലും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. 15 അടിയോളം താഴ്ചയിലേക്കാണ് എംഎൽ വീണത്.

ഉമാ തോമസിനെ 24 മണിക്കൂർ നിരീക്ഷണത്തിൽ നിർത്തിയതായി ഡോക്ടർമാർ അറിയിച്ചു. ഉമ അബോധാവസ്ഥയിലാണ്. ഇടക്കം ബോധം വന്നെങ്കിലും വീണ്ടും അബോധാവസ്ഥയിലായി. മുഖത്തെ അസ്ഥിക്ക് പരുക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ലെൻസിനും തലച്ചോറിനും പരുക്ക് പറ്റിയതിനാൽ ഉമക്ക് വെന്റിലേറ്റർ സഹായം നൽകിയതായും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സർജറിയുടെ ആവശ്യമില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ.

Latest