Connect with us

mm hassan

കെ പി സി സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല എം എം ഹസന്

ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തേക്കു മാത്രമാണ് അധിക ചുമതല നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എം എം ഹസന്. ഇപ്പോഴത്തെ അധ്യക്ഷന്‍ കെ സുധാകരന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാലാണ് താല്‍ക്കാലിക ചുമതല നല്‍കിയത്.

നിലവില്‍ യു ഡി എഫ് കണ്‍വീനറായ എം എം ഹസന് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തേക്കു മാത്രമാണ് അധിക ചുമതല നല്‍കിയത്.

മത്സരിക്കാനില്ലെന്ന് സുധാകരന്‍ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. അധ്യക്ഷ പദവി ചൂണ്ടിക്കാട്ടിയാണ് മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സുധാകരന്‍ തന്നെ കണ്ണൂരില്‍ മത്സരിക്കണമെന്ന് എ ഐ സിസി നിര്‍ദേശിക്കുകയായിരുന്നു.

 

Latest