Connect with us

Kerala

എം എല്‍ എ എം എം മണിയുടെ ഗണ്‍മാന്റെ വീട്ടിലെ സ്റ്റോര്‍ റൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

ഏലയ്ക്ക ഉള്‍പ്പെടെയുള്ള കുറച്ച് സാധനങ്ങള്‍ അഗ്‌നിബാധയ്ക്കിടയില്‍ മാറ്റാന്‍ സാധിച്ചതില്‍ വലിയ നഷ്ടം ഒഴിവായി.

Published

|

Last Updated

ഇടുക്കി| എം എല്‍ എ എംഎം മണിയുടെ ഗണ്‍മാന്‍ ജോസഫിന്റെ ഇരട്ടയാര്‍ നാലുമുക്കില്‍ വീടിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമില്‍ തീപിടിച്ചു. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ജോസഫിന്റെ വീടിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്ന പഴയ വീടിനാണ് തീപിടിച്ചത്.

റബ്ബര്‍ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയില്‍ നിന്നും തീ പടര്‍ന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. തീ പടര്‍ന്ന് പിടിക്കുന്നത് കണ്ട് വീട്ടുകാര്‍ കട്ടപ്പന അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.

ഇവരുടെ ഏലം, കാപ്പി, കുരുമുളക് ഉള്‍പ്പെടെയുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം അഗ്‌നിബാധയില്‍ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇതില്‍ ഏലയ്ക്ക ഉള്‍പ്പെടെയുള്ള കുറച്ച് സാധനങ്ങള്‍ അഗ്‌നിബാധയ്ക്കിടയില്‍ മാറ്റാന്‍ സാധിച്ചതില്‍ വലിയ നഷ്ടം ഒഴിവായി.

രണ്ട് വാഹനങ്ങളിലായി അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ആര്‍ക്കും ആളപായമില്ല.