Kerala
നാടന്‍ പ്രയോഗം എന്നപേരില്‍ എം.എം മണി പറയുന്നത് തെറിയഭിഷേകം; ഡീന്‍ കുര്യാക്കോസ്
തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റെ ഭാഷാശൈലി മണിയുടേത് പോലെയല്ലെന്നും ഡീന്‍ പറഞ്ഞു.
ഇടുക്കി| സിപിഎം എംഎല്‍എ എം.എം മണിയുടെ വ്യക്തി അധിക്ഷേപത്തിന് മറുപടിയുമായി ഇടുക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. നാടന്‍ പ്രയോഗം എന്നപേരില്‍ എം.എം മണി പറയുന്നത് തെറിയഭിഷേകമാണെന്നും അതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. നേരത്തെയും എംഎം മണി തന്നെ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ട്.
അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ ശൈലി. തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റെ ഭാഷാശൈലി മണിയുടേത് പോലെയല്ലെന്നും ഡീന്‍ പറഞ്ഞു. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നുമായിരുന്നു എംഎം മണി അധിക്ഷേപിച്ചത്. ഡീനിന് മുന്‍പുണ്ടായിരുന്ന പി.ജെ. കുര്യന്‍ പെണ്ണുപിടിയനാണെന്നും മണി അധിക്ഷേപിച്ചു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശിയായുള്ളത് ഇപ്പോള്‍ ജോയ്സ് ജോര്‍ജ് മാത്രമാണെന്നും എം.എം. മണി പറഞ്ഞു. പൗഡറും പൂശി ബ്യൂട്ടിപാര്‍ലറില്‍ കയറി നടക്കുകയാണ്. ഡീന്‍ കുര്യാക്കോസെന്നും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ജനങ്ങള്‍ക്കിടയിലേക്ക് ഡീന്‍ ഇറങ്ങുന്നില്ലെന്നും എംഎം മണി വിമര്‍ശിച്ചു.
ഫോട്ടോ എടുക്കല്‍ മാത്രമാണുള്ളത്. ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നും നീതി ബോധമുള്ളവരാണെങ്കില്‍ കെട്ടിവച്ച കാശു കൊടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇടുക്കി മണ്ഡലത്തില്‍ സിറ്റിങ് എം.പി.യും നിലവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമാണ് ഡീന്‍ കുര്യാക്കോസ്. നെടുങ്കണ്ടം തൂക്കുപാലത്ത് ഇന്നലെ വൈകിട്ട് നടന്ന അനീഷ് രാജന്‍ അനുസ്മരണ സമ്മേളനത്തിലായിരുന്നു എംഎം മണിയുടെ അധിക്ഷേപ പ്രസംഗം.