Kerala
കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം; അധിക്ഷേപിച്ച് എം എം മണി
സാബുവുന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും എംഎം മണി പറഞ്ഞു.
കട്ടപ്പന | ഇടുക്കി കട്ടപ്പനയില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാബുവിനെ അധിക്ഷേപിച്ച് എംഎം മണി എംഎല്‍എ.സാബുവിന് മാനസിക പ്രശ്‌നമുണ്ടോയെന്നും ചികിത്സതേടിയിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് എംഎം മണി ആവശ്യപ്പെട്ടു.
സാബുവിന്റെ മരണത്തില്‍ വി ആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല.പാപഭാരം എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവെക്കേണ്ട.സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും എംഎം മണി പറഞ്ഞു.
ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് സാബു ആത്മഹത്യ ചെയ്തത്.കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലായിരുന്നു ആത്മഹത്യ ഉണ്ടായത്.
---- facebook comment plugin here -----