Connect with us

Kerala

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിക്കുന്ന കുറിപ്പുമായി എം എം മണി

'ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും) ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നത്.'

Published

|

Last Updated

ഇടുക്കി | രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി. ‘ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും) ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നത്.’ എന്നാണ് മണിയുടെ പരിഹാസം. അശോക് ഗെഹ്‌ലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും നടുവിലിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ചാണ് മണി ഈ വാക്കുകള്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

‘കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ഒരുമിപ്പിക്കാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധി ആണോ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിക്കാന്‍ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നത്’ എന്ന് ചിത്രത്തിന് താഴെയായി പോസ്റ്റര്‍ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.