Connect with us

National

ബംഗാളില്‍ ഇഡി സംഘത്തിനുനേരെ ആള്‍ക്കൂട്ട ആക്രമണം

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്.

Published

|

Last Updated

കൊല്‍ക്കത്ത| പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)സംഘത്തിനുനേരെ ആക്രമണം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലാണ് ആക്രമണമുണ്ടായത്. ആള്‍ക്കൂട്ടം ഇഡി ഉദ്യോഗസ്ഥരെയും സിഎപിഎഫ് ജവാന്മാരെയും ആക്രമിക്കുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസില്‍ ഷാജഹാന്‍ ഷെയ്ഖിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡ് ചെയ്യാന്‍ ഇഡി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇരുന്നൂറിലധികം ഗ്രാമവാസികള്‍ സംഘത്തെ വളയുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ആരോപിച്ചു.