Connect with us

National

മോഷണക്കുറ്റം ആരോപിച്ച് ഗോത്രവനിതക്കു നേരെ ആള്‍ക്കൂട്ട വിചാരണ

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Published

|

Last Updated

ഹൈദരാബാദ് | മോഷണക്കുറ്റം ആരോപിച്ച് തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണ. വനിതയുടെ മുഖത്തും കണ്ണിലും സ്വകാര്യഭാഗങ്ങളിലും അക്രമികള്‍ മുളകുപൊടി വിതറി മര്‍ദിച്ചു. ജൂണ്‍ ആദ്യവാരമാണ് സംഭവം.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സഹോദരിയുടെ വീട്ടില്‍നിന്നും പണം മോഷ്ടിച്ച് മുങ്ങിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
ബന്ധുക്കളും അയല്‍വാസികളുമാണ് ചെഞ്ചു എന്ന സ്ത്രീക്ക് നേരെ ക്രൂര ആക്രമണം നടത്തിയത്.

സംഭവത്തില്‍ അതിക്രമത്തിന് ഇരയായ സ്ത്രീയുടെ സഹോദരി ഉള്‍പ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണക്കുറ്റം ആരോപിച്ച് രണ്ട് തവണ മര്‍ദിച്ചെന്നാണ് യുവതി പോലീസിനോട് വ്യക്തമാക്കിയത്. മറ്റൊരു ദിവസം വീണ്ടും അവര്‍ കൂട്ടമായി തന്നെ മര്‍ദിച്ചെന്നും സാരിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നുമാണ് ആരോപണം. ഈ സംഭവത്തില്‍ യുവതിക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Latest