Connect with us

Business

തിരഞ്ഞെടുപ്പിന് ശേഷം കോൾ, ഡാറ്റ ചാർജുകൾ വർധിപ്പിക്കാനൊരുങ്ങി മൊബൈൽ കമ്പനികൾ

മൊബൈൽ റീച്ചാർജിന് പ്രതിമാസം ചെലവഴിക്കുന്ന തുകയിൽ 26 മുതൽ 29 രൂപയുടെ വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്

Published

|

Last Updated

ന്യൂഡൽഹി | മൊബൈൽ കോൾ, ഡാറ്റ നിരക്കുകളിൽ വർധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികൾ. ലോക്സഭാ തിരഞ്ഞടുപ്പ് കഴിയുന്നതോടെ 25 ശതമാനം വർധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൊബൈൽ റീച്ചാർജിന് പ്രതിമാം മാറ്റിവെക്കുന്ന തുകയിൽ 26 മുതൽ 29 രൂപയുടെ വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്.

ടെലകോം മേഖലയിൽ സുസ്ഥിരമായതും മത്സരാധിഷ്ഠിതവുമായ അന്തരീക്ഷം നിലനിർത്തുക, 5ജി മേഖലയിലെ നിക്ഷേപത്തിനനുസൃതമായി ലാഭവിഹിതം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിരക്ക് താരിഫ് നിരക്ക് ഉയർത്തുവാൻ കമ്പനികൾ പദ്ധതിയിടുന്നതെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് കാപിറ്റലിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എ ആർ പി യു) ഉയർത്തി ലാഭം വർധിപ്പിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. 25 ശതമാനം നിരക്ക് വർധനവുണ്ടാകുന്നത് എ ആർ പി യുവിൽ 16 ശതമാനത്തിന്റെ് വർധനക്ക് ഇടയാക്കും. ഇതിലൂടെ എയർടെല്ലിന് ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി 29 രൂപ അധികം നേടാനാകും. ജിയോയിൽ ഇത് 26 രൂപയായിരിക്കും.

മാർച്ച് വരെയുള്ള പാദവാർഷികത്തിൽ ജിയോയുടെ എ ആർ പി യു 181.7 രൂപയും ഒക്ടോബർ-ഡിസംബർ പാദത്തിൽ എയർടെല്ലിന് 208 രൂപയും വി ഐക്ക് 145 രൂപയുണ്.

ബണ്ടിൽ പ്ലാനുകളിലും വർധനയുണ്ടാകും. നൂറ് രൂപയുടെ വർധനയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest