Connect with us

Uae

ചികിത്സക്ക് ഡോക്ടർമാരില്ലാത്ത മൊബൈൽ ഹെൽത്ത് സ്റ്റേഷൻ; ഹെൽത്ത്കെയർ ഫ്യൂച്ചർ ഉച്ചകോടിയിൽ ഈ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചു

സ്‌കൂളുകളിലും കോളജുകളിലും മാളുകളിലും അല്ലെങ്കിൽ ഒരു മൊബൈൽ ട്രക്കിൽ പോലും സ്റ്റേഷൻ സ്ഥാപിക്കാമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

Published

|

Last Updated

ദുബൈ | രോഗലക്ഷണങ്ങൾ കണ്ടുപിടിക്കുകയും ഡോക്ടറുമായി മുഖാമുഖ സമ്പർക്കം ഇല്ലാതെ മരുന്നുകൾ കുറിച്ചുനൽകുകയും ചെയ്യുക. യു എ ഇ ആസ്ഥാനമായുള്ള മാഡ് വുൾഫ് മെഡിക്കൽ ട്രേഡിംഗ് കമ്പനി വികസിപ്പിച്ചെടുത്ത ഓൾ-ഇൻ-വൺ ഹെൽത്ത് സ്റ്റേഷനാണ് ആരോഗ്യ സംരക്ഷണ വ്യവസായത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നത്.

ദുബൈയിൽ നടക്കുന്ന ഹെൽത്ത്കെയർ ഫ്യൂച്ചർ ഉച്ചകോടിയിൽ ഈ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചു. ഇന്റലിജന്റ്ടെസ്റ്റിംഗ് ഉപകരണങ്ങൾ, തത്സമയ നിർണയ സംവിധാനം, സ്മാർട്ട് ഡിസ്‌പെൻസിംഗ് ഫാർമസി എന്നിവ ഉപയോഗിച്ച് ഈ മൊബൈൽ സ്റ്റേഷന് ഏറ്റവും വിദൂര പ്രദേശങ്ങളിൽ പോലും ആരോഗ്യ സംരക്ഷണം എളുപ്പത്തിൽ എത്തിക്കാനാകും. ഏത് സമയത്തും ഈ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും കഴിയും.

സ്‌കൂളുകളിലും കോളജുകളിലും മാളുകളിലും അല്ലെങ്കിൽ ഒരു മൊബൈൽ ട്രക്കിൽ പോലും സ്റ്റേഷൻ സ്ഥാപിക്കാമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. ഒരു കോഡ് നൽകിയോ ഒരു ഡോക്യുമെന്റ് സ്‌കാൻ ചെയ്‌തോ രോഗിക്ക് ഹെൽത്ത് സ്റ്റേഷനിൽ പ്രവേശിക്കാം. അകത്ത് കടന്നാൽ, ഒരു ഉപകരണം താപനില, രക്തസമ്മർദം, ശ്വാസകോശത്തിന്റെ പ്രവർത്തനം, ഇ സി ജി എന്നിവയുൾപ്പെടെ നിരവധി പാരാമീറ്ററുകൾ അളക്കും. തുടർന്ന് ഈ പരിശോധനാ ഫലങ്ങൾ റിമോട്ട് ഡോക്ടർക്ക് അയക്കും. വീഡിയോ കോളിലൂടെ രോഗിക്ക് ഡോക്ടറുമായി ബന്ധപ്പെടാൻ കഴിയും.

മരുന്ന് നിർദേശിക്കുന്നതിന് മുമ്പ് ഡോക്ടർ കൺസൾട്ടേഷൻ നടത്തും. ക്ലിനിക്കിൽ നിന്ന് പുറത്തുകടന്ന് ക്യുആർ കോഡ് ഉപയോഗിച്ച് സ്മാർട്ട് ഡിസ്‌പെൻസിംഗ് ഫാർമസി വഴി നിർദേശിച്ച മരുന്ന് ശേഖരിക്കാനും കഴിയും.

---- facebook comment plugin here -----

Latest