Connect with us

Kerala

പൂനെയില്‍ നിന്നുള്ള മൊബൈല്‍ ലബോറട്ടറി കോഴിക്കോട്ട്; നിപ്പാ പരിശോധനാ ഫലങ്ങള്‍ ഇനി എളുപ്പത്തില്‍ ലഭ്യമാകും

രോഗബാധിതരില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കും.

Published

|

Last Updated

കോഴിക്കോട് | കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഐ സി എം ആറിന്റെ ബയോ സേഫ്ടി ലെവല്‍ 3 മൊബൈല്‍ ലബോറട്ടറി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍ സജ്ജീകരിച്ച ഷെഡില്‍ എത്തി. ഇന്ന് രാത്രി 9.45 ഓടെയാണ് പൂനെയില്‍ നിന്നും അയച്ച മൊബൈല്‍ ലബോറട്ടറി എത്തിയത്.

രോഗബാധിതരില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത് പ്രകാരമാണ് മൊബൈല്‍ ലബോറട്ടറി കോഴിക്കോട്ടെത്തിച്ചത്.

ഇതോടെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പൂനെയിലെ പ്രധാന ലബോറട്ടറികളിലേക്കും സാമ്പിള്‍ അയച്ച് കാത്തിരിക്കുന്ന അവസ്ഥ ഒഴിവാകും.

 

Latest