Connect with us

Kerala

കൊച്ചിയിലെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച; നാല് പ്രതികള്‍ പിടിയില്‍

ഡല്‍ഹി സംഘത്തില്‍നിന്ന് 20 മൊബൈല്‍ ഫോണും മുംബൈ സംഘത്തില്‍ നിന്ന് മൂന്ന് ഫോണും പിടിച്ചെടുത്തു

Published

|

Last Updated

കൊച്ചി |  കൊച്ചി നഗരത്തില്‍ സംഘടിപ്പിച്ച സംഗീത നിശക്കിടെ മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ നാല് പ്രതികളെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തി കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍നിന്ന് ദരിയാഗഞ്ച് സ്വദേശികളായ അതീഖു റഹ്മാന്‍ (38), വാസിം അഹമ്മദ് (31) എന്നിവരും മുംബൈയില്‍നിന്ന് താണെ സ്വദേശി സണ്ണിഭോല യാദവ് (28), ഉത്തര്‍പ്രദേശ് സ്വദേശി ശ്യാംബല്‍പാല്‍ എന്നിവരുമാണ് അറസ്റ്റിലായത്.

ഡല്‍ഹിയില്‍നിന്ന് അറസ്റ്റിലായ പ്രതികളുമായി പൊലീസ് സംഘം കൊച്ചിയിലെത്തി. മുംബൈയില്‍ അറസ്റ്റിലായവരെ ഉടന്‍ എത്തിക്കും. ഡല്‍ഹി സംഘത്തില്‍നിന്ന് 20 മൊബൈല്‍ ഫോണും മുംബൈ സംഘത്തില്‍ നിന്ന് മൂന്ന് ഫോണും പിടിച്ചെടുത്തു. ഇതില്‍ 15 എണ്ണം ഐഫോണാണ്