Connect with us

Kuwait

ഭരണാധികാരിയുടെ മാതൃക; ബയോ മെട്രിക്ക് പരിശോധന പൂര്‍ത്തിയാക്കി ശൈഖ് അഹ്മദ് അല്‍ സബാഹ്

ബയാന്‍ പാലസില്‍ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ സാന്നിധ്യത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് അമീര്‍ ബയോ മെട്രിക്ക് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ നിയമങ്ങള്‍ക്ക് ആരും അതീതരല്ലെന്ന സന്ദേശം ഒരിക്കല്‍ കൂടി പകര്‍ന്നു നല്‍കി പരമാധികാരി ശൈഖ് അമീര്‍ മിഷ് അല്‍ അഹ്മദ് അല്‍ സബാഹ് ബയോ മെട്രിക്ക് പരിശോധന പൂര്‍ത്തിയാക്കി. കുവൈത്തിലെ ബയാന്‍ പാലസില്‍ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ സാന്നിധ്യത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് അമീര്‍ ബയോ മെട്രിക്ക് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

രാജ്യത്തെ എല്ലാ പൗരന്മാരും ബയോ മെട്രിക്ക് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിയമത്തിനു വിധേയനായാണ് അമീര്‍ വീണ്ടും രാജ്യ നിവാസികള്‍ക്ക് മാതൃകയായത്.

മുഴുവന്‍ സ്വദേശികളും സെപ്തംബര്‍ 30ന് മുമ്പും പ്രവാസികള്‍ ഡിസംബര്‍ 31ന് മുമ്പും ബയോ മെട്രിക്ക് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇബ്രാഹിം വെണ്ണിയോട്

 

Latest