Connect with us

Kozhikode

അറബി സെമിറ്റിക് ഭാഷകളിലെ നൂതന ഭാഷ: സനാഉല്ല നദ്‌വി

'അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്ര പരിണാമ ഘട്ടങ്ങള്‍' എന്ന പ്രമേയത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ജാമിഅ മദീനത്തുന്നൂര്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സംയുക്തമായി ദേശീയ സെമിനാര്‍ നടത്തി.

Published

|

Last Updated

കോഴിക്കോട് | അറബി സെമിറ്റിക് ഭാഷകളിലെ നൂതന ഭാഷയെന്ന് അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫ. മുഹമ്മദ് സനാഉല്ല നദ്‌വി. ‘അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്ര പരിണാമ ഘട്ടങ്ങള്‍’ എന്ന പ്രമേയത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ജാമിഅ മദീനത്തുന്നൂര്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അറബി വ്യാകരണ ശാസ്ത്രത്തിലെ വിവിധ ഒറിയന്റലിസ്റ്റ് പഠനങ്ങളെ കുറിച്ചും പരാമര്‍ശിച്ച അദ്ദേഹം അറബി ഭാഷയുടെ ദീര്‍ഘകാല ചരിത്രത്തെയും ഭാഷ രൂപാന്തരപ്പെടുന്ന രീതിശാസ്ത്രത്തെയും വിശകലനം ചെയ്തു. സംസ്‌കൃതം, ഗ്രീക്ക്, സുരിയാനി തുടങ്ങിയ വിവിധ ഭാഷകളും അറബി ഭാഷാ വ്യാകരണവും തമ്മിലുള്ള കൊള്ളല്‍ കൊടുക്കലുകളെ സൂചിപ്പിക്കുന്നതോടൊപ്പം ഈ വിഷയത്തിലുള്ള പഠനങ്ങളുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാട്ടി. വ്യാകരണവും തര്‍ക്കശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ അപഗ്രഥനവും സംസാരത്തിന്റെ ഭാഗമായി.

ഇന്ന് രാവിലെ 10ന് ഇ എം എസ് സെമിനാര്‍ ഹാളില്‍ ആരംഭിച്ച സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. ടി എ അബ്ദുല്‍ മജീദിന്റെ അധ്യക്ഷതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീന്‍ ഓഫ് ലാംഗ്വേജസ് ഡോ. എ ബി മൊയ്ദീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനത്തുന്നൂര്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് എച്ച് ഒ ഡി. ഡോ. അബ്ദുറഹീം സഖാഫി പ്രമേയഭാഷണം നടത്തി. അറബി വ്യാകരണ അധ്യാപന രംഗത്ത് ദീര്‍ഘകാലമായി മികച്ച സേവനങ്ങള്‍ നടത്തുകയും നാല്‍പതിലധികം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത അബൂ ആയിഷ മുഹമ്മദ് ബാഖവി മുണ്ടംപറമ്പിനെ ആദരിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. ആര്‍ വി എം ദിവാകരന്‍, ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി വി കെ സുബ്രഹ്മണ്യന്‍ പ്രസംഗിച്ചു. ജാമിഅ മദീനത്തുന്നൂര്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി, പ്രൊ റെക്ടര്‍ ആസഫ് നൂറാനി, നൗഫല്‍ നൂറാനി പങ്കെടുത്തു. ജാമിഅ മദീനത്തുന്നൂര്‍ അറബിക് ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോ. മുഹമ്മദ് അസ്ഹരി സ്വാഗതവും ഷഹീദ് അന്‍വര്‍ നൂറാനി നന്ദിയും പറഞ്ഞു.

 

Latest