Connect with us

Kasargod

നവീനവാദികള്‍ മതവിരുദ്ധര്‍ക്ക് ആയുധം നല്‍കുന്നു: കാന്തപുരം

പ്രവാചക ജീവിതത്തിലെ അമാനുഷിക സംഭവങ്ങള്‍ അംഗീകരിക്കാത്തവരുടെ ജല്‍പങ്ങനളാണ് ഇസ്‌ലാമിക വിരുദ്ധ ശക്തികള്‍ക്ക് എന്നും ഇന്ധനമായത്.

Published

|

Last Updated

പുത്തിഗെ | പ്രവാചകരുടെ അമാനുഷിതകയും മഹത്വവും അംഗീകരിക്കാത്ത നവീനവാദികള്‍ മതനിഷേധികള്‍ക്ക് ആയുധം നല്‍കുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ സനദ് ദാന പ്രഭാഷണം നടത്തി പ്രസംഗിക്കുകയിരുന്നു അദ്ദേഹം.

പ്രവാചക ജനനവും ജീവിതവും വിയോഗവുമെല്ലാം അസാധാരണ സംഭവങ്ങളായിരുന്നു. പ്രവാചകരുടെ ഈ മഹത്വം അംഗീകരിക്കാന്‍ തയ്യാറാവാത്തവരാണ് ഇവിടെയുള്ള പരിഷ്‌കരണ വാദികള്‍. പ്രവാചക ജീവിതത്തിലെ അമാനുഷിക സംഭവങ്ങള്‍ അംഗീകരിക്കാത്തവരുടെ ജല്‍പങ്ങനളാണ് ഇസ്‌ലാമിക വിരുദ്ധ ശക്തികള്‍ക്ക് എന്നും ഇന്ധനമായത്. പാരമ്പര്യ പണ്ഡിതര്‍ കാണിച്ച അഹ്‌ലുസ്സുന്നയുടെ വഴിയില്‍ പ്രവാചക സ്‌നേഹത്തില്‍ സുന്നികള്‍ യോജിച്ചു മുന്നേറണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.

മുഹിമ്മാത്തില്‍ മത ഭൗതിക മേഖലയില്‍ ഒരേസമയം ബിരുദവും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വര്‍ക്ക് ഹിമമി ബിരുദം കാന്തപുരം സമ്മാനിച്ചു. പഠനം അവസാനിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റല്ല മത ബിരുദം എന്നും കൂടുതല്‍ പഠിക്കാനുള്ള പ്രചോദനവും വഴിയുമാണ് സനദുകള്‍ എന്നും കാന്തപുരം പറഞ്ഞു. മുഹിമ്മാത്തില്‍ നിന്നും ഹിമമി ബിരുദം വാങ്ങുന്നവര്‍ മര്‍കസിലും ജാമിഅത്തുല്‍ ഹിന്ദിലും വിവിധ പഠന മേഖലയില്‍ തുടര്‍ന്നു പഠിക്കുന്നുവെന്നത് സന്തോഷകരമാണ്. ബിരുദ ദാനമായി സമ്മാനിക്കുന്ന സ്ഥാനവസ്ത്രത്തിന് വലിയ മഹത്വമുണ്ട്. സമൂഹം വഴികേടിലേക്ക് നീങ്ങുമ്പോള്‍ നിശ്ശബ്ദരാകാതെ തിന്മകള്‍ക്കെതിരെ രംഗത്തിറങ്ങാനാണ് സ്ഥാനവസ്ത്രം പണ്ഡിതരെ ഓര്‍മപ്പെടുത്തുന്നത്.

എല്ലാ തരം തിന്മകളില്‍ നിന്നും പണ്ഡിതര്‍ മുക്തരായിരിക്കണം. ഹൃദയ ശുദ്ധതയുള്ളവര്‍ക്കേ സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിയുകയുളളൂ. നിരന്തരമായി പ്രവര്‍ത്തിക്കുന്നവരാകണം പണ്ഡിതരെന്നും കാന്തപുരം പറഞ്ഞു.

 

Latest