pk kunjalikkutty
മോഡിയുടെ പ്രചാരണം കേരളത്തില്‍ വിലപ്പോവില്ല: കുഞ്ഞാലിക്കുട്ടി
യോജിച്ച കേന്ദ്ര വിരുദ്ധ സമരം; തീരുമാനം നാളെ
കോഴിക്കോട് | അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മോദിയുടെ പ്രചാരണം വിലപ്പോകില്ലെന്നു പി കെ കുഞ്ഞാലിക്കുട്ടി. സീറ്റുകള്‍ യു ഡി എഫ് തൂത്ത് വാരും. ‘വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ’ എന്ന പ്രമേയത്തിലുള്ള മുസ്ലിം യൂത്ത് ലീഗ് മഹാറാലിയുടെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കു കയായിരുന്നു കുഞ്ഞാലിക്കുട്ടി.
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കേരളത്തിന്റെ അവകാശത്തിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പറഞ്ഞിട്ടുണ്ട്. അത് മുഴുവന്‍ ഉള്‍കൊണ്ട് നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.
ഇത് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.ഡല്‍ഹിയില്‍ എല്‍ഡി എഫ് നടത്തുന്ന സമരപരിപാടിയില്‍ പങ്കെടുക്കണമോയെന്ന കാര്യം യു ഡി എഫ് ആലോചിച്ച് പറയും. നാളെ രാത്രി യു ഡി എഫ് ഓണ്‍ലൈന്‍ മീറ്റിംഗ് കഴിഞ്ഞ ശേഷം തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.