National
മോദിയുടെ സര്‍ട്ടിഫിക്കറ്റ് കെജ്രിവാളിന് നല്‍കേണ്ട; വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി
കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) 2016 ലെ ഉത്തരവ് റദ്ദാക്കിയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

അഹമ്മദാബാദ്| പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നല്‍കേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) 2016 ലെ ഉത്തരവ് റദ്ദാക്കിയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.
മോദിയുടെ എംഎ ബിരുദത്തിന്റെ വിവരങ്ങള്‍ കെജ്രിവാളിന് നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഗുജറാത്ത് സര്‍വകലാശാലയുടെ ഹരജിയില്‍ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ നോട്ടീസ് നല്‍കാതെയാണ് സിഐസി ഉത്തരവിട്ടതെന്ന് കാണിച്ചാണ് ഉത്തരവ് റദ്ദാക്കിക്കൊണ്ടുളള ഈ നടപടി.
അതേസമയം, ഡല്‍ഹി മുഖ്യമന്ത്രിക്ക് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി. നാലാഴ്ചക്കകം ഈ തുക ഗുജറാത്ത് സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അടയ്ക്കണം.
്ര