Connect with us

Kerala

മോദിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഇന്ന് ഉച്ചക്ക് 2 മുതലും നാളെ പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചവരെയുമാണ് നിയന്ത്രണം.

Published

|

Last Updated

കൊച്ചി |  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും (ചൊവ്വ, ബുധന്‍) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചക്ക് 2 മുതലും നാളെ പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചവരെയുമാണ് നിയന്ത്രണം.

എം ജി റോഡ്, രാജാജി ജംഗ്ഷന്‍, ഹൈക്കോര്‍ട്ട് ജംഗ്ഷന്‍, കലൂര്‍, കടവന്ത്ര, തേവര, സ്വിഫ്റ്റ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പശ്ചിമകൊച്ചി ഭാഗത്തു നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്കു വരുന്ന വാഹനങ്ങള്‍ തേവര ഫെറിയില്‍നിന്ന് മട്ടമ്മല്‍ ജംഗ്ഷനിലെത്തി കോന്തുരുത്തി റോഡിലൂടെ പനമ്പിള്ളി നഗര്‍ വഴി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഭാഗത്തേക്കു പോകണം.

വൈപ്പിന്‍ ഭാഗത്തുനിന്നും കലൂര്‍ ഭാഗത്തുനിന്നും വരുന്ന എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ടിഡി റോഡ് – കാനന്‍ഷെഡ് റോഡ് വഴി ജനറല്‍ ആശുപത്രിയുടെ കിഴക്കേ ഗേറ്റ് വഴി ആശുപത്രിയില്‍ പ്രവേശിക്കാം.ജനറല്‍ ആശുപത്രിയുടെ തെക്കു വശത്തുള്ള ഹോസ്പിറ്റല്‍ റോഡില്‍ ഇന്ന് വൈകീട്ട് 3 മുതല്‍ 6 വരെ വാഹന ഗതാഗതം അനുവദിക്കില്ല. കൊച്ചിയില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ്ഹൗസ് വരെ നരേന്ദ്ര മോദി തുറന്ന വാഹനത്തില്‍ റോഡ്ഷോ നടത്തും

Latest