Connect with us

kerala bjp

കേരള ബി ജെ പി നേതൃത്വത്തിന് മോദിയുടെ രൂക്ഷ വിമര്‍ശം

നേതാക്കള്‍ അവകാശപ്പെടുന്നത് പോലെ കേരളത്തില്‍ ബി ജെ പിക്ക് വളര്‍ച്ചയുണ്ടാകുന്നില്ലെന്ന് മോദി പറഞ്ഞു.

Published

|

Last Updated

കൊച്ചി | സംസ്ഥാന ബി ജെ പി നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശം. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഈ മാസം ഒന്നിന് കൊച്ചിയില്‍ ചേര്‍ന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു വിമര്‍ശം.

നേതാക്കള്‍ അവകാശപ്പെടുന്നത് പോലെ കേരളത്തില്‍ ബി ജെ പിക്ക് വളര്‍ച്ചയുണ്ടാകുന്നില്ലെന്ന് മോദി പറഞ്ഞു. പൊതുസ്വീകാര്യരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകുന്നില്ല. പുതുതലമുറ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരാനും ശ്രമിക്കുന്നില്ല.

സ്ഥിരം കാണുന്ന നേതാക്കളാണ് ബി ജെ പിക്ക് കേരളത്തിലുള്ളത്. നേതാക്കള്‍ അവകാശപ്പെടുന്നത് പോലെ ഒരു സമുദായവും ബി ജെ പിക്ക് ഒപ്പം നില്‍ക്കുന്നില്ലെന്നും എല്ലാം കടലാസില്‍ മാത്രമാണെന്നും മോദി പരിഹസിച്ചു. ഇതിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാവ് പ്രകാശ് ജാവദേക്കറെ കേരളത്തിലെ പ്രഭാരിയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

Latest