Connect with us

Business

കള്ളക്കണക്കുമായി മോദി സർക്കാർ; ഇന്ത്യ വളർന്നത് 2.3 ശതമാനം മാത്രം

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്ന കേന്ദ്ര സർക്കാറിന്റെ അവകാശവാദം കണക്കിലെ കളികൾ മാത്രമെന്ന് വ്യക്തമാക്കി യഥാർഥ കണക്കുകൾ.

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്ന കേന്ദ്ര സർക്കാറിന്റെ അവകാശവാദം കണക്കിലെ കളികൾ മാത്രമെന്ന് വ്യക്തമാക്കി യഥാർഥ കണക്കുകൾ. നിലവിൽ രാജ്യത്തിന്റെ ജി ഡി പി വളർച്ചാ നിരക്ക് 7.2 ശതമാനമാണെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ, ജി ഡി പി വളർച്ചക്കൊപ്പം അതിന് കാരണമായ തൊഴിൽശക്തിയുടെയും ഉത്പാദനക്ഷമതയുടെയും വർധന പ്രകടമാകണമെന്നിരിക്കെ ഇക്കാര്യത്തിൽ കണക്കുകളിലെ പൊരുത്തക്കേടുകൾ പ്രകടമാണ്. യഥാർഥത്തിൽ രാജ്യത്തെ ജി ഡി പി വളർച്ചാ നിരക്ക് 2.3 ശതമാനം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധർ സമർഥിക്കുന്നത്.
യഥാർഥ ജി ഡി പി വളർച്ചാ നിരക്ക് കൃത്യമായി അറിയുന്നതിന് അസംഘടിത മേഖലയിലെ വളർച്ചാ നിരക്ക് പരിഗണിക്കണമെന്നിരിക്കെ ഈ മേഖലയെ സ്വതന്ത്രമായി അളക്കാതെ പകരം സംഘടിത മേഖലയിൽ നിന്നുള്ള വിവരങ്ങൾ േപ്രാക്‌സിയായി എടുത്താണ് നിലവിൽ ജി ഡി പിയുടെ വളർച്ചാ നിരക്ക് തയ്യാറാക്കുന്നത്. ഇതുകൊണ്ടാണ് ഈ വളർച്ചാ നിരക്ക് കണക്കിലെ കളിയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യത്തെ മൊത്തം തൊഴിൽശക്തി മാറ്റമില്ലാതെ തുടരുന്നതിനാൽ അസംഘടിത മേഖലയിൽ നിന്ന് ഡിമാൻഡ് സംഘടിത മേഖലയിലേക്ക് മാറിയതിന്റെ ഫലമായാണ് ഈ വളർച്ചയെ കാണേണ്ടത്. ഇതിനർഥം ജി ഡി പിയിലെ 5.07 ശതമാനത്തിന്റെ 55 ശതമാനമായ 2.7 ശതമാനം ഡിമാൻഡ് അസംഘടിത മേഖലയിൽ നിന്ന് സംഘടിത മേഖലയിലേക്ക് മാറിയെന്നാണ്. ഇതോടൊപ്പം ജി ഡി പിയുടെ 30 ശതമാനം സംഭാവന ചെയ്യുന്ന കാർഷികേതര അസംഘടിത മേഖലയിൽ 2.79 ശതമാനം കുറവ് പ്രകടമായത്, ഈ മേഖലയിൽ 9.3 ശതമാനം ഇടിവ് ഉണ്ടായെന്നാണ് കാണിക്കുന്നത്.

കണക്കുകൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കാർഷികേതര അസംഘടിത മേഖല 9.3 ശതമാനം ഇടിയുകയും സംഘടിത മേഖല 8.07 ശതമാനവും കാർഷിക മേഖല നാല് ശതമാനവും വളർന്നുവെന്നും കാണാം. ഈ മൂന്ന് കാര്യങ്ങളും പരിശോധിച്ചാൽ ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച 7.2 ശതമാനം അല്ലെന്നും 2.33 ശതമാനം മാത്രമാണെന്നും വ്യക്തമാകും. ജി ഡി പിയുടെ വളർച്ചാ നിരക്കായി ഊതിപ്പെരുപ്പിച്ച് കാണിക്കുന്ന കണക്കുകൾ സംഘടിത മേഖലയിൽ നിന്നുള്ള വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നത് ശ്രദ്ധേയമാണ്. സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ പങ്കുവഹിക്കുന്ന അസംഘടിത മേഖലയിൽ നിന്നുള്ള വിവരങ്ങളൊന്നും ഇതിൽ ഉൾപ്പെടുത്തുന്നില്ല. ദുർബലമായിക്കൊണ്ടിരിക്കുന്ന അസംഘടിത മേഖലയുടെ ചെലവിൽ സംഘടിത മേഖലയുടെ വളർച്ചയാണ് നോട്ട് അസാധുവാക്കലിന് ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഭവിക്കുന്നത്. സംഘടിത മേഖലയിൽ ഒരു തൊഴിലവസരം സൃഷ്ടിക്കപ്പെടുമ്പോൾ അസംഘടിത മേഖലയിൽ പത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നുവെന്നതാണ് യാഥാർഥ്യം.

• വിവരങ്ങൾ സംഘടിത മേഖലയെ മാത്രം അടിസ്ഥാനമാക്കി

• അസംഘടിത മേഖലയിലെ കണക്കുകൾ മറച്ചുവെച്ചു

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest