Connect with us

aravind kejrival

മോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന അപകടകരമായ പദ്ധതി: കെജ്രിവാള്‍

കേന്ദ്രത്തില്‍ എ എ പി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരും

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു നേതാവ് ഒരു രാജ്യം എന്ന അപകടകരമായ പദ്ധതി രാജ്യത്ത് നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ജനങ്ങളെ അഭിമുഖീ കരിക്കുകയായി രുന്നു അദ്ദേഹം.

ഏകാധി പത്യമാണ് മോദി രാജ്യത്ത് നടപ്പാക്കുന്നത്. തനിക്കു ഭീഷണിയായേക്കാവുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുക എന്നതു മോദിയുടെ തന്ത്രമാണ്. തന്റെ അറസ്റ്റിലൂടെ ആരെയും ജയിലില്‍ അടക്കാമെന്ന സന്ദേശമാണു മോദി നല്‍കിയത്. വൈകാതെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരേയും മോദി ജയിലില്‍ അടയ്ക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ എല്ലാ പ്രമുഖ നേതാക്കളേയും മോദി ലക്ഷ്യമിടുന്നുണ്ട്. ബി ജെ പിയില്‍ തനിക്ക് ഭീഷണി ആയേക്കാവുന്ന വരേയും മോദി ലക്ഷ്യമിടുന്നുണ്ട്. ബി ജെ പി അധികാരത്തില്‍ എത്തിയാല്‍ രണ്ടു മാസത്തിനുള്ളില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാറ്റും.

അടുത്ത 20 കൊല്ലം ആംആത്മി പാര്‍ട്ടിയെ ഡല്‍ഹിയില്‍ പരാജയപ്പെടുത്താനാവില്ല. ആംആത്മിക്ക് പങ്കാളിത്തമുള്ള സര്‍ക്കാറാണ് കേന്ദ്രത്തില്‍ വരാന്‍ പോകുന്നത്. മോദി അധികാരത്തില്‍ തിരിച്ചെത്താന്‍ പോകുന്നില്ല. എല്ലാ സംസ്ഥാനത്തും ബി ജെ പിക്ക് സീറ്റുകള്‍ കുറയും. ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കും. നേതാക്കളെ ജയിലില്‍ അടച്ചു പാര്‍ട്ടിയെ ഇല്ലാതാക്കാമെന്നത് മോദിയുടെ വ്യാമോഹമാണ്. തന്നെ ജയിലിലടച്ച് ഇല്ലാതാക്കാനായിരുന്നു നീക്കം. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയക്കാതിരുന്നത്. രാജിവച്ചിരുന്നെങ്കില്‍ അവരുടെ ലക്ഷ്യം നടന്നേനെ.

എല്ലാ അഴിമതിക്കാരും അടിഞ്ഞു കൂടുന്ന പാര്‍ട്ടിയായി ബി ജെ പി മാറി. മോദി അമിത് ഷായെ കരുതണം. മോദി വോട്ട് ചോദിക്കുന്നത് ചിലപ്പോള്‍ അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്‍ ആയിരിക്കും. അഴിമതിക്കെതിരെ എങ്ങിനെ പോരാടണമെന്ന് എന്നില്‍ നിന്നു പഠിക്കാം. 50 ദിവസത്തിനു ശേഷം തിരിച്ചെത്താനായതില്‍ സന്തോഷം. 21 ദിവസവും താന്‍ മോദിക്കെതിരെ പ്രചാരണം നടത്തും. രാജ്യത്തൊട്ടാകെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കും. രാജ്യത്തിനായി രക്തം ചിന്താനും താന്‍ തയ്യാറാണ്. ആം ആദ്മിയെ തകര്‍ക്കാനുള്ള മോദിയുടെ ലക്ഷ്യം നടക്കില്ല. എല്ലാവര്‍ക്കും നന്ദിയെന്നും കെജ്രിവാള്‍.

 

---- facebook comment plugin here -----

Latest