Connect with us

Kerala

ദ്വിദിന സന്ദര്‍ശനത്തിനായി മോദി ഇന്ന് കേരളത്തില്‍

നാളെ രാവിലെ ആറരയോടെ മോദി നാവിക വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പോകും

Published

|

Last Updated

തിരുവനന്തപുരം |  രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറില്‍ കൊച്ചിയിലെ സൗത്ത് നേവല്‍ സ്റ്റേഷനിലെത്തും. തുടര്‍ന്ന് കാറില്‍ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്കും അവിടെ നിന്ന് തുറന്ന വാഹനത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും. വൈകിട്ട് ഏഴിനാണ് റോഡ് ഷോ ആരംഭിക്കുന്നത്.

 

നാളെ രാവിലെ ആറരയോടെ മോദി നാവിക വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഗുരുവായൂരില്‍ നിന്ന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലേക്ക്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് മടങ്ങും. ഇതിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും

---- facebook comment plugin here -----

Latest