Connect with us

National

പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി; ഉഭയകക്ഷി സഹകരണ വിഷയങ്ങള്‍ ചര്‍ച്ചയായി

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് പുടിന്‍ മോദിയെ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് പുടിന്‍ മോദിയെ അറിയിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഉച്ചകോടിക്ക് എത്തുമെന്നും പുടിന്‍ പറഞ്ഞു.

ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പുരോഗതി വിലയിരുത്തിയ ഇരു നേതാക്കളും, പരസ്പര ആശങ്കക്കിടയാക്കുന്ന മേഖലയിലെയും ആഗോള തലത്തിലെയും പൊതു പ്രശ്‌നങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു. ജോഹന്നസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയും ചര്‍ച്ചാ വിഷയമായതായി പ്രധാന മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിക്കു കീഴില്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും റഷ്യ തുടര്‍ച്ചയായ പിന്തുണ നല്‍കുന്നതില്‍ പുടിന് പ്രധാന മന്ത്രി മോദി നന്ദി അറിയിച്ചു.

 

Latest