Connect with us

National

മോദി-മാര്‍പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി നാളെ റോമിലെത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. അരമണിക്കൂര്‍ കൂടിക്കാഴ്ച രാവിലെ 8.30ന് ആരംഭിക്കും. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി നാളെ റോമിലെത്തും. 30, 31 തീയതികളിലാണ് ഉച്ചകോടി.

റോം സന്ദര്‍ശനത്തിനിടെ മോദി മാര്‍പാപ്പ കൂടിക്കാഴ്ച ഉണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്ത്യയോ വത്തിക്കാനോ സ്ഥിരീകരിച്ചിരുന്നില്ല. 2000 ജൂണ്‍ 26ന് വാജ്‌പേയി ജോണ്‍ പോള്‍ രണ്ടാമന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തുന്നത്.

 

Latest