National
മോദി പരാമര്‍ശ കേസ്: രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകേണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി
നേരിട്ട് ഹാജരാകണമെന്ന റാഞ്ചി കോടതി ഉത്തരവിനെതിരെയുള്ള അപ്പിലീലാണ് തീരുമാനം.

ന്യൂഡല്‍ഹി മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചു. സിറ്റിംഗ് എം പി എന്ന നിലയിലുള്ള തിരക്ക് പരിഗണിച്ചാണ് കോടതി നിര്‍ദേശം. നേരിട്ട് ഹാജരാകണമെന്ന റാഞ്ചി കോടതി ഉത്തരവിനെതിരെയുള്ള അപ്പിലീലാണ് തീരുമാനം.
രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ച ഗുജറാത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. അയോഗ്യത നീങ്ങിയതോടെ രാഹുല്‍ വയനാട് എംപി സ്ഥാനത്ത് തിരിച്ചെത്തി.
---- facebook comment plugin here -----