Connect with us

National

സുഡാന്‍ സംഘര്‍ഷം ഉന്നതതല യോഗം ചേരാനൊരുങ്ങി മോദി

4,000 ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്

Published

|

Last Updated

ഗാര്‍ട്ടം|സുഡാനിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം ചേരാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ 4,000 ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനെതുടര്‍ന്ന് സുഡാനിലുള്ള ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം ചേരുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്

കഴിഞ്ഞ ഏഴ് ദിവസങ്ങളായാണ് സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം നടക്കുന്നത്. ഇതില്‍ 200 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി സര്‍ക്കാര്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി.

 

Latest