International
കുവൈത്ത് സന്ദര്‍ശനത്തിന് മോദി
മോദി സന്ദര്‍ശിക്കാത്ത ഏക ജി സി സി രാഷ്ട്രം
കുവൈത്ത് സിറ്റി | പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനത്തിന്. ഈ മാസം 21നും 22നും മോദി കുവൈത്തിലുണ്ടാകും. മോദി ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലാത്ത ഏക ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യമാണ് കുവൈത്ത്.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്്ദുല്ല അലി അല്‍ യഹ്യ ഈ മാസം ആദ്യം ഇന്ത്യ സന്ദര്‍ശിച്ച് കുവൈത്ത് സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ചിരുന്നു. കുവൈത്തില്‍ എത്തുന്ന മോദി കുവൈത്ത് ഭരണാധികാരികളുമായി ചര്‍ച്ച നടത്തും. ക്രൂഡ് ഓയില്‍, എല്‍ പി ജി എന്നിവ ഇന്ത്യയിലേക്ക് വിതരണം ചെയ്യുന്നതില്‍ പ്രധാനിയും പത്ത് ലക്ഷത്തിലേറെ ഇന്ത്യന്‍ പ്രവാസി സമൂഹം വസിക്കുന്ന ഇടവുമാണ് കുവൈത്ത്.
1981ല്‍ ഇന്ദിരാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്.
---- facebook comment plugin here -----