National
മോദിയെ അപകീര്‍ത്തിപ്പെടുത്തി; രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി ബിജെപി
ബിജെപിക്ക് അദാനി എത്ര തുക സംഭാവന നല്‍കിയെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു.
ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭയില്‍ ബിജെപി അവകാശ ലംഘന നോട്ടീസ് നല്‍കി. രാഹുലിന്റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കണമെന്നും നടപടി വേണമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ബജറ്റും, നയങ്ങളും അദാനിക്ക് വേണ്ടി തയാറാക്കിയതാണെന്ന് രാഹുല്‍ പ്രസംഗത്തിനിടെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി അദാനിയുമായി എത്ര തവണ വിദേശ യാത്ര നടത്തി, ബിജെപിക്ക് അദാനി എത്ര തുക സംഭാവന നല്‍കി എന്നീ ചോദ്യങ്ങളും രാഹുല്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചിരുന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.
പ്രധാനമന്ത്രിക്കെതിരെ രേഖകളില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് രാഹുലിന് ഭരണപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു.