Connect with us

Ongoing News

മോദിയെ ജിദ്ദയിൽ വരവേറ്റത് "ഏ വതൻ മേരെ ആബാദ് രഹേ തു" ഗാനത്തോടെ

പ്രശസ്ത അറബി ഗായകൻ ഹാഷിം അബ്ബാസ് ആണ് ഗാനമാലപിച്ച് മോദിയെ സ്വാഗതം ചെയ്തത്.

Published

|

Last Updated

ജിദ്ദ | ദ്വിദിന സഊദി സന്ദർശനത്തിനെത്തിയ പ്രധാന മന്ത്രി നരേദ്രമോദിയെ ജിദ്ദയിൽ വരവേറ്റത് പ്രശസ്ത ഹിന്ദി ഗാനമായ ‘ഏ വതൻ മേരെ ആബാദ് രഹേ തു’ പാടി. ജിദ്ദയിലെ റിട്സ് കാൾട്ടൻ ഹോട്ടലിൾ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രശസ്ത അറബി ഗായകൻ ഹാഷിം അബ്ബാസ് ആണ് ഗാനമാലപിച്ച് മോദിയെ സ്വാഗതം ചെയ്തത്. ‘സാരെ ജഹാൻ സേ അച്ഛാ’ എന്ന ദേശഭക്തിഗാനവും അദ്ദേഹം ആലപിച്ചു.

ഹോട്ടലിന്റെ ലോബിയിൽ സദസ്സിൽ നിന്നുള്ള ഉച്ചത്തിലുള്ള ആർപ്പുവിളികൾക്കിടയിൽ പ്രധാനമന്ത്രി മോദിയും കൈയ്യടികളോടെ പാട്ടിൽ പങ്കുചേന്നു. സ്വീകരണ പരിപാടി ഏറെ സന്തോഷത്തോടെയാണ് പിന്നീട് പ്രധാനമന്ത്രി എക്സിൽ പങ്ക് വെച്ചത്.

Latest