Connect with us

Kerala

മോദി പ്രവര്‍ത്തിക്കുന്നത് തന്റെ ബിസിനസ് സുുഹൃത്തുക്കള്‍ക്ക് വേണ്ടി; വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോരാടും: പ്രിയങ്ക ഗാന്ധി

വയനാട്ടിലെ റോഡുവികസനവും വന്യമൃഗശല്യവും എല്ലാം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും പ്രിയങ്ക

Published

|

Last Updated

മാനന്തവാടി |  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നത് തന്റെ ബിസിനസ് സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരാഗ്യവും ഭയവും വളര്‍ത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക ആരോപിച്ചു.ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയും തുറമുഖങ്ങളും വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്. .രാജ്യത്ത് തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. കുട്ടികളെ പഠിപ്പിക്കാന്‍ നമ്മള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ജോലി ലഭിക്കുക എന്നത് വളരെ പ്രയാസകരമായി മാറിയിരിക്കുകയാണ്. വിലക്കയറ്റം മൂലം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വളരെയധികം പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പ്രിയങ്ക പറഞ്ഞു

വയനാട്ടിലെ മെഡിക്കല്‍ കോളജിനുവേണ്ടിയും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും രാഹുല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. താനും ഇനി ആ ലക്ഷ്യത്തിനുവേണ്ടി പോരാടും. വയനാട്ടിലെ റോഡുവികസനവും വന്യമൃഗശല്യവും എല്ലാം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. മാനന്തവാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

Latest