Kerala
ഇരുചക്ര വാഹനങ്ങളില്‍ രൂപമാറ്റം; 22,733 കേസുകളെടുത്തു
മഡ്ഗാര്‍ഡ് രൂപമാറ്റം വരുത്തിയതിന് 4,173, ഇന്‍ഡികേറ്റര്‍ രൂപമാറ്റം നടത്തിയതിന് 932, സൈലന്‍സര്‍ രൂപമാറ്റത്തിന് 8,355, നമ്പര്‍ പ്ലേറ്റ് മാറ്റത്തിന് 8,983, അമിത വേഗത 290 എന്നിങ്ങനെയാണ് നല്‍കിയിട്ടുള്ള ചെലാനുകളുടെ എണ്ണം

പത്തനംതിട്ട| റോഡ് സുരക്ഷക്ക് ഭീഷണിയായും ശബ്ദ-പുക മലനീകരണം നടത്തിയും ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി രൂപമാറ്റം വരുത്തി ഓടിച്ച ഇരു ചക്ര വാഹന ഉടമകള്‍ക്കെതിരെ 2024ല്‍ രജിസ്റ്റര്‍ ചെയ്തത് 22,733 കേസുകളാണ്. ഇതില്‍ മഡ്ഗാര്‍ഡ് രൂപമാറ്റം വരുത്തിയതിന് 4,173, ഇന്‍ഡികേറ്റര്‍ രൂപമാറ്റം നടത്തിയതിന് 932, സൈലന്‍സര്‍ രൂപമാറ്റത്തിന് 8,355, നമ്പര്‍ പ്ലേറ്റ് മാറ്റത്തിന് 8,983, അമിത വേഗത 290 എന്നിങ്ങനെയാണ് നല്‍കിയിട്ടുള്ള ചെലാനുകളുടെ എണ്ണം.
ഇതുകൂടാതെ അമിത ശബ്ദത്തോടെയും വേഗതയിലും വാഹനമോടിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്ത 418 പേരുടെ ലൈസന്‍സുകളും ഒന്പത് വാഹനങ്ങളുടെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്തു.