National
മുഹമ്മദ് സുബൈറിനെ ഇന്ന് ബെംഗളൂരുവിലെത്തിക്കും; പോലീസ് വാദങ്ങള്‍ തെറ്റെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍
സുബൈറിന്റെ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുബൈറിനെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ന്യൂഡല്‍ഹി | മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഇന്ന് ബെംഗളൂരുവില്‍ എത്തിക്കും. സുബൈറിന്റെ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുബൈറിനെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
മൂന്ന് മാസത്തിനിടെ സുബൈറിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം പരിശോധിക്കണമെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസിന്റെ വാദം തെറ്റാണെന്നാണ് ആള്‍ട്ട് ന്യൂസ് സ്ഥാപകനായ പ്രതിക് സിന്‍ഹ വ്യക്തമാക്കുന്നു. ആള്‍ട്ട് ന്യൂസിന് ലഭിച്ച സംഭാവനകളെ അനാവശ്യമായി സുബൈറുമായി ബന്ധിപ്പിക്കുകയാണ്. സുബൈറിന്റെ സ്വകാര്യ അക്കൗണ്ട് വിവരങ്ങള്‍ പോലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതായും പ്രതിക് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.