muhammed bin salman
മുഹമ്മദ് ബിൻ സൽമാന്റെ പുതിയ നിയോഗം: ഐ സി എഫ് സന്തോഷം രേഖപ്പെടുത്തി
രാജകുമാരന്റെ പുതിയ നിയോഗം മലയാളികൾ അടക്കമുള്ള വിദേശികൾക്ക് വലിയ ആഹ്ളാദം നൽകുന്നതാണെന്നും ഐ സി എഫ് വിലയിരുത്തി.
റിയാദ് | രാജ്യത്തിന്റെ ആദ്യ പ്രധനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ നിയമിച്ചുകൊണ്ടുള്ള ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രഖാപനത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ സി എഫ്) സഊദി ദേശീയ സമിതി സന്തോഷം രേഖപ്പെടുത്തി. രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും വ്യക്തമായ കാഴ്ചപ്പാടുള്ള രാജകുമാരന്റെ പുതിയ നിയോഗം മലയാളികൾ അടക്കമുള്ള വിദേശികൾക്ക് വലിയ ആഹ്ളാദം നൽകുന്നതാണെന്നും ഐ സി എഫ് വിലയിരുത്തി.
പൗരാണികതയെ വെടിയാതെ രാജ്യത്തെ ആധുനികവത്കരിക്കാനുള്ള പ്രധാനമന്ത്രിയുടെ എല്ലാ ശ്രമങ്ങളിലും വിജയം കണ്ടെത്താൻ കഴിയട്ടെയെന്ന് യോഗം പ്രതീക്ഷ രേഖപ്പെടുത്തി. സയ്യിദ് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുർറശീദ് സഖാഫി മുക്കം, മുജീബ് എ ആർ നഗർ അബ്ദുർറഹ്മാൻ മളാഹിരി, സുബൈർ സഖാഫി, സലിം പാലച്ചിറ, അബ്ദുസ്സലാം വടകര, ബശീർ ഉള്ളണം, സൈനുദ്ദീൻ മുസ്‌ലിയാർ വാഴവറ്റ, ഉമർ പന്നിയുർ, സിറാജ് കുറ്റ്യാടി സംബന്ധിച്ചു. നിസാർ കാട്ടിൽ സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.