Connect with us

Kerala

അമ്മ ടി വി റിമോട്ട് നല്‍കിയില്ല; വഴക്കിട്ട് മുറിയിലേക്ക് പോയ ഏഴാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

റിമോട്ട് തരണമെന്ന് ആദിത്യന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ നല്‍കിയില്ല

Published

|

Last Updated

 ആലപ്പുഴ  | പുല്ല്കുളങ്ങരയില്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യ(12)നാണ് മരിച്ചത്. വീട്ടില്‍ ടിവി കാണുന്നതുമായി ബന്ധപ്പെട്ട് അമ്മയോട് വഴക്കിട്ട ശേഷം മുറിയിലേക്ക് പോയ കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട് തരണമെന്ന് ആദിത്യന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ നല്‍കിയില്ല. പിന്നാലെ ആദിത്യന്‍ മുറിയില്‍ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest