Connect with us

National

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് യെശ്വന്ത് വര്‍മ്മയാണ് പരിഗണിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  യെമനില്‍ വധശിക്ഷക്ക് ശിക്ഷിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് യെശ്വന്ത് വര്‍മ്മയാണ് പരിഗണിക്കുന്നത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി കഴിഞ്ഞ തിങ്കളാഴ്ച ശരിവെച്ചിരുന്നു.

2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

Latest