Connect with us

Kerala

നിമിഷ പ്രിയയുടെ മോചനം; കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചക്ക് തയ്യാറെന്ന് യെമന്‍

50 മില്യണ്‍ യെമന്‍ റിയാല്‍ (92,000 ഡോളര്‍) എങ്കിലും ബ്ലഡ്മണിയായി നല്‍കേണ്ടി വരുമെന്നാണ് അറിയിപ്പ്

Published

|

Last Updated

കാസര്‍കോട്  | കൊലപാതക കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചക്ക് തയ്യാറെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു.50 മില്യണ്‍ യെമന്‍ റിയാല്‍ (92,000 ഡോളര്‍) എങ്കിലും ബ്ലഡ്മണിയായി നല്‍കേണ്ടി വരുമെന്നാണ് അറിയിപ്പ്. 10 മില്യണ്‍ യെമന്‍ റിയാല്‍ കോടതി ചെലവും പെനാല്‍ട്ടിയും നല്‍കണം. റമസാന്‍ അവസാനിക്കും മുമ്പ് തീരുമാനം അറിയിക്കണമെന്നും യെമന്‍ അധികൃതര്‍ അറിയിച്ചു. യെമനിലേക്ക് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍.

നിമിഷപ്രിയയെ ബ്ലഡ് മണി നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് നേതൃത്വം നല്‍കുന്നത്. നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവര്‍ അടക്കമുള്ള സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങള്‍ എന്ന നിലയിലാണ് സംഘം യെമനിലേക്ക് പോകാന്‍ തീരുമാനിച്ചത്.