Kerala
വോട്ടിന് പണം ; സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി എസ് സുനില്‍കുമാര്‍
ബി.ജെ.പി വിതരണം ചെയ്ത പണത്തിന്റെ ഉറവിടം പരിശോധിക്കണം

തൃശൂര്‍ | സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍ കുമാര്‍. പണം കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാനുള്ള അപമാനകരമായ ശ്രമമാണ് ബി.ജെ.പി കഴിഞ്ഞ ദിവസം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി വിതരണം ചെയ്ത പണത്തിന്റെ ഉറവിടം പരിശോധിക്കണം. പണം വിതരണം ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----