Connect with us

National

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കും

സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ഫോണുകള്‍ പോലീസ് കമ്മീഷണര്‍ക്ക് കൈമാറി.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത പണം കണ്ടെത്തിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കും. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ഫോണുകള്‍ പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. ജസ്റ്റിസ് യശ്വന്ത് ശര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ് നടത്തിയ പരിശോധനയിലാണ് നോട്ടു കെട്ടുകള്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. യശ്വന്ത് വര്‍മ്മയുടെ സ്ഥലംമാറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റുന്നത് ഡല്‍ഹി ഹൈക്കോടതിയില്‍ ഭരണ പ്രതിസന്ധി ഒഴിവക്കാനാണെന്നാണ് വിശദീകരണം.

 

Latest