Connect with us

National

ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമര്‍പ്പിച്ച റിപോര്‍ട്ട് സുപ്രീം കോടതി പുറത്തുവിട്ടു. കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. ഇതോടെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മക്ക് കുരുക്കു മുറുകി.

വിഷയത്തില്‍ സുപ്രീം കോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്. യശ്വന്ത് വര്‍മയുടെ ആറുമാസത്തെ ഫോണ്‍കോളുകളുടെ ലിസ്റ്റ് പോലീസ് ശേഖരിച്ചു.

ചീഫ് ജസ്റ്റിസ് സമര്‍പ്പിച്ച റിപോര്‍ട്ട് സുപ്രീം കോടതി പുറത്തുവിട്ടു. കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Latest