National
കള്ളപ്പണം വെളുപ്പിക്കൽ: എഎപി നേതാവ് സത്യേന്ദർ ജെയിന് ജാമ്യം
പ്രത്യേക ജഡ്ജി രാകേഷ് സിയാൽ ആണ് ജാമ്യം അനുവദിച്ചത്.
ന്യൂഡൽഹി | കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക ജഡ്ജി രാകേഷ് സിയാൽ ആണ് ജാമ്യം അനുവദിച്ചത്.
ജെയ്‌നുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റം ചുമത്തി 2022 മെയ് 30 നാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയായിരുന്നു.
ജെയ്നിനെ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി അപേക്ഷയെ എതിർത്തിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം 2017-ൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ജെയിനിനെതിരെ സമർപ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അദ്ദേഹത്തിനെതിരെ കേസെടുത്തത്.
---- facebook comment plugin here -----