Money Laundering Case
കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്; അബൂദബിയിൽ 13 ഇന്ത്യക്കാർക്ക് ശിക്ഷ
ഒരു കോടി ദിർഹം വരെ പിഴ അടക്കാനും ഉത്തരവായി.
അബൂദബി | കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് ഇന്ത്യക്കാരായ 13 പേർക്ക് അബൂദബി ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. 51 കോടി ദിർഹം മൂല്യമുള്ള ലൈസൻസില്ലാത്ത ഇടപാട് നടത്തിയ കേസിലാണ് വിധി. ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനികൾക്കെതിരെയും നടപടിയുണ്ട്.
പോയിന്റ് ഓഫ് സെയിൽ (പി ഒ എസ്) വഴി ലൈസൻസില്ലാത്ത ക്രെഡിറ്റ് സൗകര്യങ്ങൾ അടക്കമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ശിക്ഷിച്ചത്.
നാല് പ്രതികൾക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവും തുടർന്ന് നാടുകടത്തലും വിധിച്ചു. 50 ലക്ഷം ദിർഹം മുതൽ ഒരു കോടി ദിർഹം വരെ പിഴ അടക്കാനും ഉത്തരവായി. കുറ്റകൃത്യത്തിൽ ഏർപ്പെട്ട കമ്പനികൾക്ക് ഒരു കോടി ദിർഹം വീതം പിഴ ചുമത്തി.
---- facebook comment plugin here -----