Connect with us

National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഫാറൂഖ് അബ്ദുല്ലക്ക് ഇഡി നോട്ടീസ്, ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകണം

ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നോട്ടീസ്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല എം.പിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)നോട്ടീസ് അയച്ചു. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി നോട്ടീസ് അയച്ചത്. വ്യാഴാഴ്ച ശ്രീനഗറിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നോട്ടീസ്. കേസില്‍ 2022ല്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2018ല്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് ഇ.ഡി കേസ് ഫയല്‍ ചെയ്തത്.

 

 

 

 

Latest