Connect with us

From the print

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അറസ്റ്റ് ഭീതിയില്‍ ഹേമന്ത് സോറന്‍; തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍

30 മണിക്കൂറിലധികം സോറന്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച ഒരു വിവരവും അറിയില്ലെന്നാണ് ഇ ഡി പറഞ്ഞത്. 30 മണിക്കൂറിലധികം സോറന്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച ഒരു വിവരവും അറിയില്ലെന്നാണ് ഇ ഡി പറഞ്ഞത്. എന്നാല്‍, അദ്ദേഹം റാഞ്ചിയില്‍ തിരിച്ചെത്തിയതായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) നേതാവുമായ ഹേമന്ത് സോറനെ ഇ ഡി ചോദ്യം ചെയ്യാനിരിക്കെ റാഞ്ചിയിലും ഡല്‍ഹിയിലും നാടകീയ നീക്കങ്ങള്‍.

30 മണിക്കൂറിലധികം സോറന്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച ഒരു വിവരവും അറിയില്ലെന്നാണ് ഇ ഡി പറഞ്ഞത്. എന്നാല്‍, അദ്ദേഹം റാഞ്ചിയില്‍ തിരിച്ചെത്തിയതായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സോറന്റെ ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍, സോറന്‍ 1,200 കിലോമീറ്റര്‍ റോഡ് മാര്‍ഗം റാഞ്ചിയിലേക്ക് തിരിച്ചു.

ഇന്നലെ പുലര്‍ച്ചെ റാഞ്ചിയിലെത്തിയ മുഖ്യമന്ത്രി, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സ്വന്തം വസതിയില്‍ ഭരണമുന്നണി എം എല്‍ എമാരുടെ യോഗം വിളിച്ചു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റുണ്ടായേക്കുമെന്ന കണക്കുകൂട്ടലിലാണ് യോഗം. റാഞ്ചിയിലെത്തിയ ഹേമന്ത് സോറനെ എം എല്‍ എമാര്‍ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹത്തിന്റെ ഓഫീസ് എക്‌സില്‍ പങ്കുവെക്കുകയും ചെയ്തു. സോറന്റെ ഭാര്യ കല്‍പ്പന സോറനും യോഗത്തില്‍ പങ്കെടുത്തു. സോറന്‍ അറസ്റ്റിലാകുകയാണെങ്കില്‍ കല്‍പ്പന മുഖ്യമന്ത്രി പദം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ്സ്, ആര്‍ ജെ ഡി എന്നിവയുള്‍പ്പെട്ടതാണ് ഝാര്‍ഖണ്ഡിലെ ഭരണ സഖ്യം.

കഴിഞ്ഞ ദിവസം സോറന്റെ ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 36 ലക്ഷം രൂപയും എസ് യു വിയും സുപ്രധാന രേഖകളും പിടിച്ചെടുത്തതായി ഇ ഡി പറഞ്ഞിരുന്നു.

 

Latest