National
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സെന്തില്‍ ബാലാജിയുടെ ഹരജി സുപ്രീംകോടതി തള്ളി
സെന്തില്‍ ബാലാജിയുടെ ഭാര്യ മേഘല സമര്‍പ്പിച്ച ഹാബിയസ് കോര്‍പ്പസ് ഹരജി നിലനിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
ചെന്നൈ| കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. കൂടുതല്‍ അന്വേഷണത്തിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഇഡി കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാലയളവും ബെഞ്ച് ഒഴിവാക്കി. സെന്തില്‍ ബാലാജിയുടെ ഭാര്യ മേഘല സമര്‍പ്പിച്ച ഹാബിയസ് കോര്‍പ്പസ് ഹരജി നിലനിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
ആദ്യ 15 ദിവസത്തിനപ്പുറം പോലീസ് കസ്റ്റഡി അനുവദിക്കില്ലെന്ന അനുപം കുല്‍ക്കര്‍ണിയുടെ വിധി വീണ്ടും പരിഗണിക്കുന്നതിനായി വിശാല ബെഞ്ചിന് ബെഞ്ച് റഫര്‍ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതി ബെഞ്ചിന്റെ ഭൂരിപക്ഷാഭിപ്രായത്തെ ചോദ്യം ചെയ്ത് മന്ത്രി സെന്തില്‍ ബാലാജിയും ഭാര്യയും നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം കസ്റ്റഡിയില്‍ വിടാനുള്ള ബെഞ്ചിന്റെ തീരുമാനത്തെ കപില്‍ സിബല്‍ ശക്തമായി എതിര്‍ത്തു.