Connect with us

National

കള്ളപ്പണം വെളുപ്പിക്കൽ: എ എ പിയെയും പ്രതിചേർക്കുമെന്ന് ഇഡി ഹൈക്കോടതിയിൽ

കേസിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ വൈകിപ്പിക്കാൻ പ്രതികളുടെ നേതൃത്വത്തിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി ഇഡി അഭിഭാഷകൻ

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) കൂടി പ്രതിയാക്കുമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡൽഹി ഹൈക്കോടതിയിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

സിസോദിയയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്ന ജസ്റ്റിസ് സ്വർണ കാന്ത ശർമയ്ക്ക് മുമ്പാകെയാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ സമർപ്പിക്കാനിരിക്കുന്ന അടുത്ത കുറ്റപത്രത്തിൽ എഎപിയെ കൂട്ടുപ്രതിയാക്കാൻ പോകുകയാണെന്ന് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കേസിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ വൈകിപ്പിക്കാൻ പ്രതികളുടെ നേതൃത്വത്തിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി ഇഡി അഭിഭാഷകൻ കുറ്റപ്പെടുത്തി. എന്നാൽ,  കേസിൽ ഇഡിയും സിബിഐയും ഇപ്പോഴും ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അതിനാൽ വിചാരണ നേരത്തെ അവസാനിപ്പിക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സിസോദിയയുടെ അഭിഭാഷകൻ ജാമ്യാപേക്ഷയിൽ വാദിച്ചു.

ജാമ്യാപേക്ഷയിൽ കൂടുതൽ വാദം പുരോഗമിക്കുകയാണ്.

Latest